ഹൈദരാബാദ് : ഉറക്കത്തിനിടെ ചാർജിങ് വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിവെച്ച യുവാവ് ഉറക്കത്തിനിടെ ചാർജിങ് വയറിൽ സ്പർശിച്ചതോടെയാണ് ഷോക്കേറ്റത്.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലോത് അനിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. മൂന്ന് വർഷം മുൻപ് വിവാഹിതനായ അനിലിന് ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.