ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒഡീഷ സ്വദേശിയായ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നരയോടെ നേവി ഉദ്യോഗസ്ഥന് രക്തക്കറ പുരണ്ട വസ്ത്രവുമായി യുവതിയെ കണ്ടത്. യുവതിയെ പൊലീസ് സംഘം ഉടന്‍ ആശുപത്രിയിലെത്തിച്ചു.
ഒഡീഷയില്‍ നിന്നും നഴ്സിങ് പൂര്‍ത്തിയാക്കിയ യുവതി ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. ഒഡീഷയില്‍ നിന്നും മടങ്ങുന്ന സമയത്ത് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡല്‍ഹിയിലെത്തിയതായി കണ്ടെത്തിയത്.
യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രാവം കണ്ടെത്തിയ ഡോക്ടര്‍മാരാണ് അതിക്രമം മറ്റെവിടെയെങ്കിലും വെച്ച് നടന്നതാകാമെന്നും ശേഷം യുവതിയെ റോഡില്‍ തള്ളിയിട്ടുണ്ടാകാമെന്നും അറിയിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി യുവതിക്ക് സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാല്‍ റോഡരികിലായിരുന്നു താമസിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രതികരണം. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.