ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ 9.12ഓടെയാണ് ഭൂചലനം.
കടലിന്റെ അടിത്തട്ടിൽ 10 കി.മീ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.