തിരുവനന്തപുരം: ക്ഷേമപെന്ഷന് വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണു (43) വെട്ടേറ്റത്.
പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്ഷന് നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.