ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആരാധകരുടെ ഹിറ്റ്മാനുമായ രോഹിത് ശര്‍മ്മയെ പുകഴ്ത്തി മുന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ്.രോഹിത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്നാണ് ദ്രാവിഡ് പറഞ്ഞത്.ആളുകളെ തന്നിലേക്കും ടീമിലേക്കും ആകര്‍ഷിക്കാന്‍ രോഹിത്തിന് കഴിഞ്ഞു.വിരാട് കോലിയും ജസ്പ്രീത് ബുംറയും അടക്കം ഒരുപാട് സൂപ്പര്‍താരങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചു.എന്നാല്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങളോ ഈഗോയോ ഇല്ല.എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും രോഹിത്തിന് സാധിച്ചു.രോഹിത്ത് മികച്ച നായകനാണെന്നും ടീംമില്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.