കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. മിയണ്ണൂര്‍ സ്വദേശി മനോജും കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ചടയമംഗലം ഭാഗത്തുനിന്നും വയ്യാനത്തേക്ക് പോയ കാറാണ് തീ പിടിച്ച് കത്തി നശിച്ചത്.
കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. കടയ്ക്കല്‍ ഫയര്‍ഫോഴ്സ്, ചടയമംഗലം പോലീസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല.