തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകള്‍ക്കെതിരെ കേസ്. വൃന്ദാവനം വീട്ടില്‍ സദാശിവന് (79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. സിജിക്കും ഭര്‍ത്താവിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. വസ്തുതര്‍ക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.
ഇന്നലെയാണ് സിജി മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറക്കാന്‍ കൂട്ടാക്കിയില്ല. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചന കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് മകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.