തിരുവനന്തപുരം : പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ. സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പുറത്ത് താമസിച്ച് പഠിക്കുകയായിരുന്ന മകന് മാതാപിതാക്കളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സെൽവരാജിനെ തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടത്.
ഇരുവരും വ്ലോഗർമാരാണ്. വെള്ളിയാഴ്ച രാത്രിയിലും യുട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.