പാലക്കാട്: സംസ്ഥാത്തെ ഞെട്ടിച്ച് മറ്റൊരു സംഘർഷം കൂടി. പാലക്കാട് ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് കുത്തേറ്റത്.
കൂടാതെ വാരിയെല്ലിന് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം എന്ന പോലീസ് പറഞ്ഞു. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.