മദ്യലഹരിയില്‍ കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ നടന് ബൈജുവിനെതിരെ കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
വണ്ടിയാക്കുമ്പോള് തട്ടും മുട്ടും എന്ന് ബൈജു പറയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്കാന് ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി. അപകടസമയം ബൈജുവിനോപ്പം കാറില്‍ മകളുമുണ്ടായിരുന്നു.