ബെംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന് കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ചേതന്‍ ഇവര്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.