കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന ഫ്ളൈവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവ്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ നിർദേശം.
പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞു കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് ഫ്ളൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്. ഇതിൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ജില്ലാ കളക്ടർക്കും, ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻ്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്നാണ് മേള സംഘടിപ്പിച്ചത്.