നടന് ആസിഫ് അലിക്കുളള ആദരവായി ദുബായ് മറീനയിലെ ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര്.വാട്ടര്‍ ടൂറിസം കമ്പനി ഡി3 യാണ് ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കിയത്.നൗകയില്‍ ആസിഫ് അലി എന്നു പേരു പതിപ്പിച്ചു കഴിഞ്ഞു. റജിസ്ട്രേഷന് ലൈസന്‍സിലും പേരു മാറ്റും.
സംഗീത സംവിധായകന് രമേശ് നാരായണ്‍ നടന് ആസിഫ് അലിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വര്‍ഗീയവിദ്വേഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിര്‍ണായകഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും ഷെഫീഖ് പറഞ്ഞു.