മലപ്പുറം:മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 48 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും.2022ല്‍ 17കാരനെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചും പരാതിക്കാരന്റെ വീട്ടില്‍ വെച്ചും ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.വാഴക്കാട് അനന്തായൂര്‍ നങ്ങച്ചന്‍കുഴി അബ്ദുല്‍ കരീമിനെയാണ് (50) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്മി എസ്.രശ്മി ശിക്ഷിച്ചത്.17കാരന്റെ പരാതിയില്‍ വാഴക്കാട് പൊലീസ് കേസെടുക്കുകയായിരുന്നു.പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്കാരം
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്നു വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ,പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ അധിക തടവ്,പോക്സോ ആക്ട് പ്രകാരം 20 വര്‍ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് ശിക്ഷ.പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം.ഇതിനു പുറമെ മറ്റൊരു പോക്സോ വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ,പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.പ്രതി പിഴയടക്കുകയാണെങ്കില്‍ തുക പരാതിക്കാരന് നല്‍കണമെന്നും കോടതി വിധിച്ചു.