പുത്തൻ പ്രതീക്ഷകളോടെ ആഘോഷപൂർവ്വം 2025 നെ വരവേറ്റ് നാടും നഗരവും. സംഗീത-നൃത്ത പരിപാടികളോടെയും ആഘോഷങ്ങളോടെയുമാണ് ലോകമെമ്പാടുമുള്ള ആളുകൾ 2025-നെ സ്വാഗതം ചെയ്തത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുതുവർഷാഘോഷം നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ രാഷ്ട്രീയ – സാമൂഹിക- സിനിമ രംഗത്തെ പ്രമുഖർ പുതുവത്സരാശംസകൾ നേർന്നു.
ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തി ഐലന്റിലായിരുന്നു ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. പുതുവര്‍ഷം അവസാനമെത്തുക അമേരിക്കയുടെ ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലും ആയിരിക്കും, എന്നാല്‍ ഇവിടങ്ങളിലോ മനുഷ്യവാസം ഇല്ല.പുതുവർഷം പുതിയ തുടക്കത്തിന്റെയും പ്രതീക്ഷകളുടെയും പ്രതീകമാണ്. നാളയെ പ്രകാശപൂരിതമാക്കാൻ 2025 സഹായകമാകട്ടെ.