കല്‍പ്പറ്റ: വയനാട്ടില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ നേപ്പാള്‍ സ്വദേശിനിയായ പാര്‍വതി പൊലീസില്‍ പരാതി നല്കി. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. പരാതിയില്‍ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു. എന്നാല്‍ നിലവില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Your article helped me a lot, is there any more related content? Thanks!