കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി പീഡന വിവരം സ്കൂളിലെ കൂട്ടുകാരിയോട് പറഞ്ഞതോടെയാണ് ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിക്ക് കൗണ്‍സിലിങ് നല്കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടർന്ന് ചൈല്‍ഡ് ലൈനിന്റെ നിർദേശപ്രകാരം പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് തുടർച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാള്‍ ആയതിനാല്‍ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നല്‍കും.
ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും സ്കൂള്‍ വിദ്യാർഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.