പിറവം : എറണാകുളം പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
ഉച്ചക്ക് 12 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ ബിജുവിനെ അയൽവാസികൾ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.