കേരളത്തിന്റെ സാംസ്കാരിക പെരുമയും നവോത്ഥാന ചരിത്രവും വിളിച്ചോതുന്ന നൃത്തരൂപവുമാനൃത്തരൂപവുമാണ് അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.ശ്രീനാരായണ ഗുരു, അയ്യങ്കാളി, വക്കം മൗലവി തുടങ്ങിയവരുടെ നവോത്ഥന സംഭാവനകൾ കലാശിൽപ്പത്തിൽ ശ്രദ്ധിക്കപ്പെട്ടു.
പൊതു വിദ്യാലയങ്ങളിലെ തെരത്തെടുത്ത വിദ്യാർത്ഥികളും കലാമണ്ഡലം വിദ്യാർത്ഥികളുമാണ് നൃത്തം അവതരിപ്പിച്ചത്.വിവിധ ഇനം നൃത്തങ്ങൾ , ആയോധന കലയായ കളരി ഉൾപ്പെടുത്തിയാണ് അവതരണ ഗാനം ചിട്ടപ്പെടുത്തിയത്. കൂടാതെ പ്രളയം തകർത്ത വയനാട് വെള്ളോർമല സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഘ നൃത്തം അതിജീവനത്തിൻ്റെ കരുത്തായി ശ്രദ്ധ നേടുകയും ചെയ്തു