ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കാട്ടിലേക്ക് പോയ എദർ കുട്ടൻ (38) ആണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കർഷകനായ ഇയാൾ കാണാതായ എരുമകളെ അന്വേഷിച്ചാണ് കാട്ടിലേക്ക് പുറപ്പെട്ടത്.
ഏറെ വൈകിയും തിരിച്ച് എത്താത്തതിനെ തുടർന്ന് രാവിലെ ബന്ധുക്കളും പോലീസും നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നതിൽ പ്രദേശവാസികളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.