തിരുവനന്തപുരം: ക്രിസ്മസ് അലങ്കാരത്തിനായി നക്ഷത്രം തൂക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി നാട്ടുകാർ. സ്വകാര്യ ആശുപത്രി യുവാവിനോട് കാണിച്ചത് കടുത്ത അനാസ്ഥയാണെന്നാണ് പരാതി.
കിളിമാനൂർ സ്വദേശി അജിനാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ മരത്തിൽ നിന്നും വീണ് തലക്ക് പരിക്കേറ്റത്. ആന്തരിക രക്തസ്രാവമാണ് ഭരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായത്. ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ മൃതദേഹവമായെത്തി പ്രതിഷേധിച്ചു. മരത്തിൽ നിന്ന് വീണപ്പോൾ ചെവിക്ക് പിന്നിലായി പരിക്കേറ്റ അജിനെ സ്കാനിംഗിനോ തുടർ ചികിത്സക്കോ നിർദ്ദേശിക്കാതെ ഗുളികള്‍ നൽകി മടക്കി അയക്കുകയായിരുന്നു. വീട്ടിലെത്തി വിശ്രമിച്ച അജിനെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.