കൊച്ചി: കേരളം വിടാതെ എംപോക്സ്. എറണാകുളം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു. ഇയാൾ വിദേശത്ത് നിന്ന് എത്തിയതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുവാവിന് വിശദമായ പരിശോധനയും ചികിത്സയും നൽകുകയാണ്.
നേരത്തേ മലപ്പുറം സ്വദേശിയായ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് പനിയും മറ്റു രോഗലക്ഷണങ്ങളെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്.
രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.