കൊൽക്കത്ത : അച്ഛന്റെ ചികിത്സക്കായി ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയ യുവാവിന് നേരെ മര്‍ദ്ദനം. സൗരവ് മൊതക് എന്ന യുവാവിനാണ് പരിക്കേറ്റത്. അക്രമികൾ എമർജൻസി വാർഡിലേക്ക് അതിക്രമിച്ച് കേറി അക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും ലാത്തികളും ഉപയോഗിച്ച് മർദിച്ചതിനുശേഷം അടുത്തുള്ള ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. ഇരുപതോളം വരുന്ന സംഘമാണ് ആക്രമിച്ചത്.
രക്തത്തിൽ കുളിച്ചുകിടന്ന സൗരവിനെ ആശുപത്രി അധികൃതർ തന്നെ അഡ്മിറ്റ് ചെയ്തു. തലക്ക് ഉൾപ്പടെ പരിക്കേറ്റ ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. അക്രമികളെ തനിക്കറിയില്ലെന്ന് സൗരവ് പറഞ്ഞു. പൊലീസ് നിയന്ത്രണത്തിലായിരുന്നിട്ടും സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ട്രെയിനീ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ആർ.ജി.കർ മെഡിക്കൽ കോളജിൽ സമരം നടക്കേയാണ് ഇപ്പോൾ ഇത്തരത്തിലൊരു ആക്രമണം നടന്നിരിക്കുന്നത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.