തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മുറിയെടുത്ത കുമാരന് ഇന്ന് രാവിലെ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ റൂം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുറക്കാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി കൊലപ്പെടുത്തിയ ശേഷം കുമാരന് ജീവനൊടുക്കിയതാവാം എന്നാണ് കണ്ടെത്തല്‍. ഇരുവരും തമ്മില്‍ സൗഹ്യദത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍.