കോഴിക്കോട് : നാദാപുരം തൂണേരിയില്‍ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫിദ ഫാത്തിമയെയാണ് (22) പട്ടാണിയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫിദഫാത്തിമയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി.
മുഹമ്മദ് ഇര്‍ഫാനാണ് ഫിദയുടെ ഭര്‍ത്താവ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. പിന്നാലെ തുങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.