ന്യൂഡൽഹി: എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി ആംആദ്മി പാർട്ടി. കെജ്രിവാൾ രാജ്യസഭയിലേക്ക് പോകുന്നുവെന്ന ആഭ്യൂഹം ശക്തമായതോടെയാണ് നിലപാട് വ്ക്തമാക്കി ആം ആദ്മി പാർട്ടി എത്തുന്നത്.
ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.