സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചർച്ചയാകാറുണ്ട്. സിനിമ വ്യവസായത്തിന്റെ സുസ്ഥിരതയ്ക്ക് താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് ഭാഷ വ്യത്യാസമില്ലാതെ സിനിമ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്റില്‍ സംസാരിക്കവൊണ് ആമീര്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണത്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം ഇഷ്ടമായെങ്കിൽ എന്തെങ്കിലും നൽകും. ഇല്ലെങ്കിൽ നൽകില്ല. അതുപോലെയാണ് താനും. എന്റെ സിനിമ ഓടുകയാണെങ്കിൽ ഞാൻ സമ്പാദിക്കും ഇല്ലെങ്കിൽ ഞാൻ സമ്പാദിക്കുന്നില്ല. 20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുകയാണ്,ഞാൻ ശമ്പളം വാങ്ങുന്നില്ല…” സിനിമ ലാഭം നേടിയാൽ അതിൽ ഒരു പങ്ക് തനിക്കും ലഭിക്കുമെന്നും ആമിർ ഖാൻ പറയുന്നു