മുൻ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്ത് എത്തി കൈലാഷ് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി മനോഹർ ലാൽ, ഹർഷ് മൽഹോത്ര തുടങ്ങിയ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.
കഴിഞ്ഞദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും ഗെലോട്ട് രാജിവെച്ചത്. എഎപി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഗെലോട്ടിനെ രാജിയിലേക്ക് നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഈ രാജി.
3 മണിക്കൂർ തുടർച്ചയായി നിർത്തിച്ച് റാഗിങ് ; എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
തന്റെ ഈ തീരുമാനം ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായി ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഡൽഹിയിൽ യഥാർഥ വികസനം സാധ്യമാകു എന്ന് ഞാൻ വിശ്വസിക്കുന്നു അതിനാലാണ് ഞാൻ ബിജെപിയിൽ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കാതെ അനാവശ്യ വിവാദങ്ങൾക്ക് പിന്നിലെയാണ് പാർട്ടിയെന്നായിരുന്നു എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിന് നൽകിയ രാജി കത്തിൽ ഗെലോട്ട് ആരോപിച്ചിരുന്നു. അദ്ദേഹം സ്വതന്ത്രനാണെന്നും താൽപര്യമുള്ള എവിടെയും പോകാമെന്നും അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.