റിയാദ്: റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന കേസ് പരിഗണിക്കുന്നത് ഇന്നും മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് പറഞ്ഞ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇന്ന് രാവിലെ 11.30ന് തുടങ്ങിയ ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കുന്നത്.
സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം റിയാദിലെ ജയിലില്‍ കഴിയുകയാണ്. റിയാദിലെ ഇസ്കാന്‍ ജയിലിലാണ് റഹീം.