അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 46 കോടി രൂപ ഭാഗ്യസമ്മാനം ലഭിച്ച് മലയാളി. ഷാർജ നിവാസിയും എഞ്ചിനിയറുമായ പ്രിൻസ് കൊളശ്ശേരി സെബാസ്റ്റ്യനാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ 20 ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്.
നറുക്കെടുപ്പിൽ വിജയിച്ചെന്ന വിവരം സുഹൃത്തുക്കളാണ് അറിയിച്ചതെന്നും ആദ്യം കേട്ടപ്പോൾ വിശ്വസിച്ചില്ല എന്നും പ്രിൻസ് പറഞ്ഞു. ഒക്ടോബർ 4 നു ആണ് 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. ഷോ അവതാരകനായ റിച്ചഡും ബൗച്രയും നേരിട്ട് അറിയിച്ചപ്പോഴാണ് ജാക്ക്പോട് ലഭിച്ച കാര്യം വിശ്വസിച്ചതെന്നും പ്രിൻസ് കൂട്ടിച്ചേർത്തു. സമ്മാനത്തുക തന്റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടാനാണ് ആഗ്രഹമെന്നും അറിയിച്ചു.