കൊച്ചി: ഉമ തോമസ് എംഎൽഎയുടെ അപകടത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. വേദി നിർമ്മിച്ചവരെ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി വേദി നിർമ്മിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. വിഐപി ഗ്യാലറിയിലേക്ക് നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇല്ല കൂടാതെ കൈവരിയും ഉണ്ടായിരുന്നില്ല. ഉമാ തോമസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.