ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. അടിയന്തിര വൈദ്യസഹായം നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ബെഞ്ചിൻ്റെ വിധി.
മാർച്ച് 14നകം പദ്ധതി തയാറാക്കി കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.ചികിത്സ ലഭിക്കാതെമോട്ടോർ വാഹനാപകടങ്ങളില്‍ ജീവൻ നഷ്ടപ്പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാനാണ് ആദ്യമണിക്കൂറുകളില്‍ പണരഹിത വൈദ്യചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുള്ളത്.