കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികളുടെ രക്ഷിതാക്കൾ സാക്ഷിയാണെന്നും പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ. സംഭവത്തിൽ ലഹരിയുടെ സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാൽ പറഞ്ഞു. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം.
പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് പോലീസ് നീക്കം . കൂടാതെ ട്യൂഷൻ സെന്റർ പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.