പുഷ്പ 2 പ്രീമിയർ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. സംഭവത്തിൽ താരത്തിനെ വസതിയിൽ നിന്ന് അറസ്ററ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
മനപ്പൂർവമല്ലാത്ത നരഹത്യ, ബോധപൂർവം ദേഹോപദ്രവം ഏല്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഇടക്കാല ജാമ്യം തേടി അല്ലു അർജുൻ ഹൈക്കോടതിയേ സമീപിച്ചിരുന്നു.