വൈക്കം: നടന് ബാലയുടെ വീട്ടിലേക്ക് അതിക്രമ ശ്രമമെന്ന് പരാതി. വൈക്കം നേരെ കടവിലുള്ള പുതിയ വീട്ടില്‍ ബാലക്കൊപ്പമുള്ള ഫോട്ടോ എടുക്കാനായി യുവാക്കൾ അതിക്രമിച്ച് കയറിയതായി ആണ് പരാതി. അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാരന് തടഞ്ഞതോടെ യുവാക്കളും സെക്യൂരിറ്റിയും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ വൈക്കം പൊലീസില്‍ നടന് പരാതി നല്കി.
കാറിലെത്തിയ ആറുപേർ അടങ്ങിയ സംഘം അനുമതി കൂടാതെ ഗേറ്റ് തുറന്ന് അകത്തു കടക്കുകയായിരുന്നു. വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന് ഉടന്‍ ഓടിയെത്തി ബാല വീട്ടിലില്ലെന്ന് അറിയിച്ചെങ്കിലും നടനുമൊത്ത് ഫോട്ടോ എടുക്കണമെന്നു പറഞ്ഞു യുവാക്കള്‍ തര്‍ക്കിക്കുകയും സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം നടത്തുകയായിരുന്നു. ബഹളം കേട്ടു കൂടുതല്‍ ആളുകള്‍ ഇവിടെക്ക് എത്തിയതോടെ യുവക്കള്‍ പോകുകയായിരുന്നു. എത്തിയവര്‍ മദ്യ ലഹിയിലായിരുന്നുവെന്നു പറയപ്പെടുന്നു.