കാസർഗോഡ്: വീൽ ചെയറുകൾ ആവശ്യമുള്ള ആതുര സ്ഥാപനങ്ങൾക്ക് ആവശ്യനുസരണം അവ എത്തിച്ച് കൊടുക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലക്കുള്ള വീൽ ചെയ്യറുകളുടെ വിതരണ ഉദ്ഘാടനം കാസറഗോഡ് നടന്നു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കാസർഗോഡ് ചിറക് കൂട്ടായ്മയുമായി സഹകരിച്ചാണ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയർ വിതരണം ചെയ്യുന്നത്.
ഹിദായത്ത് നഗർ പ്രഗതി സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷനായിരുന്നു. കാസർഗോഡ് ഡിവിഷൻ സിവിൽ ജഡ്ജ് ശ്രീമതി രുഖ്മ എസ് രാജ് വീൽചെയറുകളുടെ വിതരണം നിർവ്വഹിച്ചു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയറിന്റെ മാതൃകാപരമായ വിവിധ കാരുണ്യപ്രവർത്തനങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട മലയാളി സമൂഹത്തിന് എന്നും ആശ്വാസം പകരുന്നതാണ്.

ഹൃദയ രോഗികളായ കുട്ടികളുടെ ചികിത്സാ പദ്ധതിയായ ‘ഹൃദയസ്പർശം’, വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘വിദ്യാമൃത് ‘, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയായ ‘വഴിക്കാട്ടി ‘, വൃക്കരോഗികൾക്കുള്ള സഹായപദ്ധതിയായ ‘സുഹൃദം’, നേത്രചികിത്സാ പദ്ധതിയായ ‘കാഴ്ച്ച’, ആദിവാസി ക്ഷേമപ്രവർത്തനമായ ‘പൂർവ്വികം’ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്.
കാസർഗോഡ് ജില്ലയിലേക്ക് കെയർ ആൻഡ് ഷെയറിന്റെ പ്രവർത്തനങ്ങൾ കൂടുതലായി കൊണ്ടുവരേണ്ടത് ഏറ്റവും ആവശ്യമാണ് എന്ന് ജില്ലാനിവാസികൾക്ക് വേണ്ടി ഞാൻ ആവശ്യപ്പെടുകയാണ്. അതോടൊപ്പംതന്നെ ഇവിടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ചെറുക്കൂട്ടായ്മയും വ്യത്യസ്ഥങ്ങളായ അനുകമ്പാ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

രണ്ടു സംഘടനകളെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. കൂടുതൽ നന്മകൾക്കുവേണ്ടി കെയർ ആൻഡ് ഷെയറിന്റെ സ്ഥാപകൻകൂടിയായ പത്മശ്രീ മമ്മൂട്ടിക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതായും ജില്ലാ ജഡ്ജ് അറിയിച്ചു.
ചിറക് കൂട്ടായ്മ ചെയർമാൻ ശ്രീ ഡോ ജാഫർ അലി മുഖ്യപ്രഭാഷണം നടത്തി. ചിറക് കൂട്ടായ്മ വൈസ് ചെയർമാൻ ശ്രീ മുഹമ്മദ് എൻ എ, എസ് ഐ ഓഫ് പോലീസ് ശ്രീ വിജയൻ മേലേത്ത്, പ്രഗതി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ, മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഷെഫീഖ് ആവിക്കൽ എന്നിവർ പ്രസംഗിച്ചു. ഓരോ സ്ഥാപനത്തിന്റെയും മേധാവികൾ വീൽചെയറുകൾ ഏറ്റുവാങ്ങി.