തെലുങ്കിലെ പ്രിയതാരം നന്ദമുരി ബാലകൃഷ്ണയുടെ മകന് നന്ദമുരി മോക്ഷഗ്ന്യ സിനിമയിലേക്ക്. പ്രശാന്ത് വര്‍മയുടെ ചിത്രത്തിലൂടെ ആയിരിക്കും നന്ദമുരി മോക്ഷഗ്ന്യ സിനിമാ അരങ്ങേറ്റം. ഹനുമാന് എന്ന സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകനാണ് പ്രശാന്ത് വര്‍മ.
നായകനായി വരുന്ന ചിത്രം പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നൃത്തം , സംഘട്ടനം എന്നവയില്‍ അടക്കം താരം കഠിന പരിശീലനമാണ് താരം നടത്തിയത്.
സംവിധായകന് പ്രശാന്ത് വര്‍മയുടെ പ്രതീക്ഷയേറെയുള്ള സിനിമാറ്റിക് യൂണിവേഴ്സില് ഉള്‍പ്പെടുന്ന ഒരു പ്രധാന ചിത്രത്തിലാണ് മോക്ഷഗ്ന്യ നായകനാകുന്നത്. സുധാകര്‍ ചെറുകുറിയാണ് ചിത്രത്തിന്റെ നിര്‍മാണം. അവതരണം എം തേജസ്വിനി നന്ദമൂരിയും ചിത്രത്തിന്റെ പിആര്‍ഒ ശബരിയുമാണ്.