വീട്ടില്‍ മോഷ്ണം നടത്താനെത്തിയ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ രണ്ട് മാസത്തോളം വിശ്രമിക്കാനാണ് ആശുപത്രി അധിക്യതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
താരങ്ങളായ ഷാരൂഖ് ഖാന്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സോഹ അലി ഖാന് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദര്‍ശിച്ചിരുന്നു. ജനുവരി 16-ന് രാത്രിയാണ് സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ടത്. ആറോളം കുത്തുകളാണ് താരത്തിനേറ്റത്. സംഭവത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഷരീഫുള്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു.