സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി പങ്കുവെച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ അറിയിച്ചിരിക്കുന്നത്.
“ഈ വനിതാ ദിനത്തിൽ നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. നാളെ അവർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. നമുക്ക് അവർക്ക് വേണ്ടി ശബ്ദമുയർത്താം”, എന്നാണ് ദിവ്യ പ്രഭ കുറിച്ചത്.
അതേസമയം ആശാവർക്കർമാരുടെ വിഷയം സംസ്ഥാന സർക്കാർ എത്രയും വേഗം പരിഹരിക്കണമെന്ന് ദേശീയ വനിത കമ്മീഷന് ആവശ്യപ്പെട്ടു. എന്നാൽ ആശാ വര്‍ക്കര്‍മാരുടെ സമരം കേന്ദ്രധനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്റെ കണക്ക് ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസിന് കഴിഞ്ഞില്ല.