നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആശ്രിതാണ് വരൻ. കോടിട്ട ഇടങ്കളൈ നിരപ്പുഗ, യെന്നൈ അരിന്താള്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടിയാണ് പാര്‍വതി നായര്‍. മലയാളത്തിൽ പോപ്പിന്‍സ്, നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, ജെയിംസ് ആന്റ് ആലീസ്, നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. നേരത്തെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പാർവതി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.