കൊച്ചി: തൃശ്ശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദങ്ങളിൽ പെട്ട എഡിജിപി അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാനൊരുങ്ങി സർക്കാർ. ഡിജിപിയായി സ്ഥാനക്കയറ്റം നല്കാന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. അതിന്റെ പരിഗണന പട്ടികയിലാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. തൃശൂർ പൂരം കലക്കല്‍ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥൻ കൂടിയാണ് അജിത് കുമാര്‍. വിവാദങ്ങളിൽ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്കാന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.