കോഴിക്കോട് : എഡിജിപി ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച്ച സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.എഡിജിപി എംആര്‍ അജിത് കുമാര്‍ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയതാണ്. അതിലപ്പുറം പറയാനില്ല. ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇത് പ്രചരിപ്പിക്കുന്നത്. തൃശ്ശൂരില്‍ ബിജെപി വിജയത്തിലെ ഉത്തരവാദിത്തത്തില്‍ നിന്നും തടിയൂരാനുളള നീക്കമായിരുന്നു ഇതെന്നും റിയാസ് ആരോപിച്ചു.ആര്‍എസ്എസ് വിരുദ്ധ നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുളളത്. 200 ലേറെ സഖാക്കളെ നമുക്ക് നഷ്ടമായിട്ടുണ്ട്. വിവാദങ്ങള്‍ പിണറായിയെ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങള്‍ അലങ്കോലമാക്കാനാണ് നിലവില്‍ വിവാദങ്ങളുണ്ടാക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. ആരെങ്കിലും തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാല്‍ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കും.കോണ്‍ഗ്രസാണ് എന്നും ആര്‍എസ് എസിനൊപ്പം നിന്നിട്ടുളളത്. കോലീബീ സംഖ്യം വടകരയിലുണ്ടായതില് കോണ്‍ഗ്രസിനായിരുന്നു പങ്കെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?