തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക പ്രതിസന്ധി എന്ന സ്ഥിതിക്കരിച്ച് പോലീസ് . അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കൊലപാതകം നടക്കുന്നതിന് തലേ ദിവസവും കാമുകിയിൽ നിന്ന് അഫാൻ 200 രൂപ കടം വാങ്ങി. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന സമയത്തും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.
കൊല നടന്ന ദിവസം 50,000 കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.അഫാനെയും അച്ഛൻ റഹിമിനെയും പൊലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്. അതേസമയം പ്രതിയെ കൊലപാതകത്തിന് സിനിമ സ്വാധീനിച്ചെന്ന പ്രചാരണം തെറ്റാണെന്നും പോലീസ് പറഞ്ഞു .