കേരളത്തിലെ വ്യാവസായിക മേഖലയെ പ്രശംസിച്ച് ലേഖനം എഴുതിയ വിയവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. മാർച്ച് 1,2 തീയതികളിൽ തിരുവനതപുരത്ത് നടക്കുന്ന സ്റ്റാർട്ട്അപ്പ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ആകും ഉത്ഘാടനം ചെയുക .
മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് തരൂരിന് ഡിവൈഎഫ്ഐയുടെ ക്ഷണമുള്ളത്. പുത്തൻ സംരംഭക ആശയങ്ങൾ അവതരിപ്പിക്കാനും വസായ-അക്കാദമിക് വിദഗ്ധരിൽ നിന്ന് പരിചയവും പ്രചോദനവും നേടാനുമുള്ള ഒരു വേദിയാകും സ്റ്റാർട്ടപ്പ് ഫെസിറ്റിവൽ. കൂടാതെ, കേരളത്തിലെ മികച്ച യുവ സംരംഭക പ്രതിഭയ്ക്ക് ‘യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ’ അവാർഡും ഫെസ്റ്റിവലിന്റെ ഭാഗമായി നൽകും.