ജാർഖണ്ഡിലെ 81 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അഞ്ചുമണിക്കൂർ പിന്നിടുമ്പോള്‍ 43 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 29.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മണി വരെ, ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് സിംഡെഗ സീറ്റിലാണ്, 15.09 ശതമാനം, റാഞ്ചിയിൽ 12.06 ശതമാനം, സെറൈകെല-ഖർസവൻ 14.62 ശതമാനം എന്നിങ്ങനെയാണ് പോളിങ് നിരക്ക്.
31 നിയോജക മണ്ഡലങ്ങളിലായി 950 പോളിംഗ് ബൂത്തുകൾ “സെൻസിറ്റീവ്” ആയി തിരിച്ചറിഞ്ഞതിനാൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മോക്ക് പോൾ രാവിലെ 5.30 ന് ആരംഭിച്ചു, പോളിങ് വൈകുന്നേരം 5 വരെ തുടരും. സെൻസിറ്റീവ് ബൂത്തുകളിൽ വൈകീട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും.
43 മണ്ഡലങ്ങളിൽ 17 ജനറൽ സീറ്റുകളും 20 പട്ടികവർഗക്കാർക്കും ആറ് സീറ്റ് പട്ടികജാതിക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 38 സീറ്റുകളിലേക്ക് നവംബർ 20ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.