ഇരുപത്തിമൂന്നാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താനില്‍ എത്തി. നീണ്ട ഒന്‍പത് വര്‍ഷത്തിന് ശേഷം പാക് മണ്ണില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എത്തിയത്. ജയശങ്കറിനെ ഹസ്തദാനം നല്‍കിയാണ് ഷെഹബാസ് ഷരീഫ് സ്വീകരിച്ചത്. തുടര്‍ന്ന് പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ഒരുക്കിയ അത്താഴവിരുന്നില്‍ ജയശങ്കര്‍ പങ്കെടുത്തു.
കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്. പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യ അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്ന് പാകിസ്താനും അറിയിച്ചിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.