കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഗുരുതര ആരോപണവുമായി തിലകന്റെ മകൾ സോണിയ തിലകൻ. പ്രമുഖ നടനിൽനിന്ന് ദുരനുഭവം നേരിട്ടതായാണ് വെളിപ്പെടുത്തൽ.
സ്വാധീനമുള്ള പ്രമുഖ നടനിൽനിന്നാണ് ദുരനുഭവം നേരിട്ടത്. മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് സന്ദേശം അയച്ചു. മോൾ എന്നാണ് വിളിച്ചത്, ചെറുപ്പം മുതലേ കാണുന്നയാളാണ് വിളിച്ചത്. സിനിമയിലെ ഒരു നടനാണ് സന്ദേശം അയച്ചത്. പേര് ഉചിതമായ സമയത്ത് പറയും. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായും പുറത്തുവിടണമെന്നും ഇരകൾക്ക് നീതി ലഭിക്കമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
താര സംഘടനയായ അമ്മക്കെതിരെയും സോണിയ രംഗത്തെത്തി. അച്ഛനെ പുറത്താക്കാനുള്ള ആർജവം ഇപ്പോൾ എന്തുകൊണ്ട് അമ്മ കാണിക്കുന്നില്ല. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞിരുന്നതായും അവർ പ്രതികരിച്ചു.