കൊച്ചി:ഉല്‍സവ സീസണു മുന്നോടിയായി ആമസോണ്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വിവിധ വിഭാഗങ്ങളിലെ വില്പന ഫീസ് ഗണ്യമായി കുറച്ചു. ഉല്‍സവ കാലത്ത് വില്പനക്കാരുടെ ബിസിനസ് വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ നീക്കം. മൂന്നു ശതമാനം മുതല്‍ 12 ശതമാനം വരെ കുറവാണ് വരുത്തിയിരിക്കുന്നത്. 500 രൂപയ്ക്ക് താഴെ വിലയുള്ള ഉല്പന്നങ്ങള് വില്‍ക്കുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമാകും.
ഉദാഹരണത്തിന് 299 രൂപയുടെ പ്രിന്റഡ് ടീ ഷര്‍ട്ട് ഓഫര്‍ നല്കുന്ന വില്പനക്കാരന് മുന്‍പത്തെ 13.5 ശതമാനം എന്ന സ്ഥാനത്ത് രണ്ടു ശതമാനം റെഫറല്‍ ഫീ മാത്രമാകും നല്‍കേണ്ടി വരിക. ഓരോ യൂണിറ്റിനും 34 രൂപയുടെ ലാഭമാകും ഇതിലൂടെ ലഭിക്കുക. ഹോം ഫര്‍ണിഷിങിന് 9 %, ഇന്‍ഡോര്‍ ലൈറ്റിങിന് 8 %, ഹോം പ്രൊഡക്ട്സിന് 8 % എന്നീ നിരക്കു കുറവുണ്ടാകും.
ആമസോണ്‍ എല്ലാ വിഭാഗം വില്പനക്കാരേയും പ്രോല്‍സാഹിപ്പിക്കുകയാണെന്നും തങ്ങളുടെ വില്‍പ്പനക്കാരില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിന്നെും ഇതേക്കുറിച്ചു സംസാരിക്കവെ ആമസോണ്‍ ഇന്ത്യയുടെ സെല്ലിങ് പാര്‍ട്ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.