കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. കിനാലൂരിലെ കാലാവസ്ഥ എയിംസിന് ഗുണകരമാണെന്നും എയിംസ് സ്ഥാപിച്ചാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു. കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം അടുത്തിടെ, കേരളത്തില്‍ എയിംസ് സ്ഥാപിച്ചാല്‍ അത് ആലപ്പുഴയില്‍ ആയിരിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കും എന്നറിയിച്ചത്. വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല.