ജമ്നഗര്: ഗുജറാത്തിലെ ജാമ്നഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. സംഭവത്തിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ജാമ്നഗര്‍ നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരത്ത് സുവാര്‍ദ ഗ്രാമത്തിലെ തുറന്ന പ്രദേശത്താണ് യുദ്ധവിമാനം തകർന്നു വീണത്.
ഒരു പൈലറ്റ് മരണപ്പെട്ടെന്നും മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണെന്നും വ്യോമസേന ‘എക്സി’ല്‍ കുറിച്ചു. പൈലറ്റിന് സാങ്കേതികതകരാര്‍ അഭിമുഖീകരിക്കേണ്ടിവന്നതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.